വ്യോമസേനാ വിമാനം തകര്‍ന്നു രണ്ടു മരണം
മിഡ്നാപൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ ഒരു മിഗ്-21 വിമാനം ജുലൈ 13 വ്യാഴാഴ്ച മിഡ്നാപൂറിനടുത്തുള്ള കൊടുംവനത്തില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന വിങ് കമാന്‍ണ്ടര്‍ എ കെ മുര്‍ഗയും സ്ക്വാഡ്രന്‍ ലീഡര്‍ വി കെ ശ്രീവാസ്തവയും അപകടത്തില്‍ മരിച്ചു എന്ന് കലൈകുണ്ടാ വ്യോമസേനാ കേന്ദ്രം അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് പറന്നുയര്‍ന്ന വിമാനമാണ് ഏതാനും മിനറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നു വീണതെന്ന് ചീഫ് ഓപ്പറേഷണല്‍ ഓഫീസര്‍ പറഞ്ഞു. അപകടത്തേക്കുറിച്ചുള്ള അന്വേഷണം ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications