പോണ്ടിച്ചേരി ശനീശ്വര ക്ഷേത്രത്തില്‍ ശനിപേയാര്‍ച്ചി ഉത്സവം
ചെന്നൈ: പോണ്ടിച്ചേരിയിലെ ശനീശ്വര ക്ഷേത്രത്തില്‍ ശനിപേയാര്‍ച്ചി ഉത്സവം ഓഗസ്റ് മൂന്ന് നാല് തീയതികളില്‍ നടക്കും. ഈ വിശേഷാവസരത്തില്‍ ശിവനേയും ശനിയേയും ആരാധിക്കാന്‍ നാല് ലക്ഷത്തോളം ഭക്തജനങ്ങളെത്തും എന്ന് കരുതപ്പെടുന്നു. ധര്‍ബനേശ്വര ക്ഷേത്രമെന്നും പേരുള്ള ഈ അമ്പലം പോണ്ടിച്ചേരിയിലെ തിരുനല്ലാറിലാണ് സ്ഥിതി ചെയ്യുന്നത്.
മേഘ രാശിയില്‍ നിന്ന് റിഷഭ രാശിയിലേക്ക് ശനിയുടെ മാറ്റം ഉണ്ടാവുന്നത് ഓഗസ്റ് മൂന്ന് നാല് തീയതികളിലാണ്. ശനിയാഴ്ചകളില്‍ അമ്പതിനായിരത്തോളം ആളുകള്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടെന്ന് പോണ്ടിച്ചേരി കലക്ടറും ഇവിടുത്തെ ഹിന്ദു മത സ്ഥാപനങ്ങളുടെ സെക്രട്ടറിയുമായ എന്‍ രാജശേഖരന്‍ അറിയിച്ചു.












Click it and Unblock the Notifications