Get Updates
Get notified of breaking news, exclusive insights, and must-see stories!

എതിര്‍പ്പുകളെ അതിജീവിച്ച് ക്യാന്‍സര്‍ സമന്വയ ചികിത്സാ പദ്ധതി

തിരുവനന്തപുരം: ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ആയുര്‍വേദ ചികിത്സയും സമന്വയിപ്പിക്കാനുള്ള ഒരു പദ്ധതി കടുത്ത എതിര്‍പ്പുകളെ അതിജീവിച്ച് മുന്നേറുന്നു. തിരുവനന്തപുരത്തെ റീജ്യണല്‍ ക്യാന്‍സര്‍ സെന്ററും (ആര്‍ സി സി) ഡെറാഡൂണിലെ വൈദ്യ ചന്ദ്ര പ്രകാശ് ക്യാന്‍സര്‍ റിസേര്‍ച്ച് ഫൗണ്ടേഷനും തമ്മിലുള്ള സംയുക്ത സംരംഭത്തിനാണ് എതിര്‍പ്പുകളെ നേരിടേണ്ടി വന്നത്.

എതിര്‍പ്പുകള്‍ മൂലം പദ്ധതിയുടെ നിലനില്‍പ്പ് തന്നെ പലപ്പോഴും ആശങ്കയിലായിരുന്നു. ഫൗണ്ടേഷന്‍ തലവന്‍ വൈദ്യ ബാലേന്ദു പ്രകാശിനും പോലീസ് സംരക്ഷണം വേണ്ടി വന്നു. പ്രകാശ് മാസത്തില്‍ പത്ത് ദിവസം പദ്ധതിക്കായി കേരളത്തിലാണ് ചെലവഴിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജുലൈയിലാണ് പദ്ധതി തുടങ്ങിയത്. തങ്ങളുടെ രോഗികളെ ആര്‍ സി സി ആയുര്‍വേദ ഗവേഷണ കേന്ദത്തിലേക്ക് ശുപാര്‍ശ ചെയ്യാതിരുന്നപ്പോള്‍ തുടക്കത്തിലേ കല്ല് കടിക്കുകയായിരുന്നു. ആര്‍ സി സിയുടെ പുറത്ത് നിന്നുള്ള ഡോക്ടര്‍മാരുടെ സഹായത്തോടെ പ്രകാശ് ഈ പ്രശ്നം തരണം ചെയ്തപ്പോള്‍ അദ്ദേഹത്തിന് നേരെ വധഭീഷിണിയുണ്ടായി.

എന്നാല്‍ പ്രതിബന്ധങ്ങളെ തരണം ചെയ്തു കൊണ്ട് ആയുര്‍വേദ തത്വങ്ങളെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പുനരവലോകനം ചെയ്യുവാനുള്ള ശ്രമം ഗവേഷണ കേന്ദ്രം തുടരുന്നു. ആര്‍ സി സി വേണ്ട പോലെ സഹകരിക്കുന്നില്ല എന്ന ആരോപണമുണ്ടായെങ്കിലും പദ്ധതിയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടണമെന്ന് ആര്‍ സി സി തന്നെയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

പദ്ധതിയുടെ ഭാഗമായി പല കമ്മറ്റികളും രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടുവെങ്കിലും ഒരെണ്ണം മാത്രമേ രൂപം കൊണ്ടുള്ളു. എന്നാല്‍ ഈ കമ്മറ്റി കഴിഞ്ഞ വര്‍ഷം ഒരിക്കല്‍ പോലും ഔദ്യോഗികമായി കൂടിയില്ലെന്ന് പ്രകാശ് പറഞ്ഞു. ഇന്ത്യന്‍ പ്രസിഡന്റിന്റെ ഭിഷഗ്വരന്മാരുടെ പാനലിലെ ഒരംഗം കൂടിയാണ് പ്രകാശ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+