കൊല്ലത്ത് സംഘട്ടനം; പോലീസ് ആകാശത്തേക്ക് വെടിവെച്ചു
കൊല്ലം: ജൂലൈ 14 വെള്ളിയാഴ്ച്ച കൊല്ലം കടപ്പുറത്ത് ഏറ്റുമുട്ടിയ സി.ഐ.ടി.യു-യു.ടി.യു.സി തൊഴിലാളികളെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു.
സി.ഐ.ടി.യു തൊഴിലാളികളും ആര്‍.എസ്.പി(ബി) പക്ഷക്കാരായ യു.ടി.യു.സി തൊഴിലാളികളും തമ്മില്‍ രണ്ടുദിവസമായി കൊല്ലം കടപ്പുറത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ് അക്രമാസക്തരായ ഇരുവിഭാഗം തൊഴിലാളികളെയും പിരിച്ചുവിടാന്‍ വ്യാഴാഴ്ച്ച രാത്രിയും പോലീസ് ആകാശത്തേക്ക് വെടിവെച്ചിരുന്നു.
വെള്ളിയാഴ്ച്ച വൈകുന്നേരമുണ്ടായ സംഘട്ടനത്തില്‍ പരിക്ക് പറ്റിയ മൂന്ന് പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിു.
കടലില്‍ നിന്ന് പിടിച്ച മത്സ്യം ഇറക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായത്. പോലീസ് ഇടപെട്ടപ്പോള്‍ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് ആകാശത്തേക്ക് വെടിവെച്ചത്.












Click it and Unblock the Notifications