പീഡനത്തിനിരയായ ഹരിജന്‍ പെണ്‍കുട്ടി പ്രസവിച്ചു
കൊച്ചി: ലൈംഗിക പീഡനത്തിനിരയായ ഹരിജന്‍ പെണ്‍കുട്ടി കൊച്ചി നഗരത്തിലെ ആശുപത്രിയില്‍ പ്രസവിച്ചു. കോളേജില്‍ ചേരാന്‍ വരുന്ന വേളയിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശി രമേശിനെ പൊലീസ് തിരയുന്നു.
പീഡനത്തിനിരയായ ഇടുക്കി ജില്ലക്കാരിയായ പെണ്‍കുട്ടി എറണാകുളത്തെ ഹോസ്റലില്‍ താമസിച്ചു വരികെ ആശുപത്രിയില്‍ പ്രസവിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതിയെത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് കോളേജില്‍ ചേരാനാണ് ചേച്ചിയുടെ ഭര്‍ത്താവിന്റെ സ്നേഹിതനായ രമേശിനൊപ്പം എറണാകുളത്തേക്ക് പുറപ്പെട്ടത്.
നിര്‍ദ്ധന കുടുംബാംഗമായ പെണ്‍കുട്ടി പഠനം മുടങ്ങുമെന്ന ഭീതിയില്‍ വിവരം പുറത്തുവിട്ടില്ല. ഗര്‍ഭിണിയായതും ആദ്യഘട്ടത്തില്‍ അറിഞ്ഞില്ല. ജൂണ്‍ അവസാനവാരം പരീക്ഷ എഴുതി നാട്ടിലേക്ക് മടങ്ങാനിരിക്കെ വേദനയുണ്ടായതിനെ തുടര്‍ന്ന് കൂട്ടുകാരികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ വച്ച് യുവതി പ്രസവിച്ചു. തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് സ്റേഷനില്‍ പരാതിയെത്തി.












Click it and Unblock the Notifications