Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തി

തിരുവനന്തപുരം: എ.ബി.വി.പി പ്രവര്‍ത്തകര്‍ കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വ്യാപാരികള്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.

വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് അഴിഞ്ഞാടിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ കിഴക്കേ കോട്ടക്കും സെക്രട്ടറിയേറ്റിനുമിടയിലുള്ള ഒട്ടേറെ കടകള്‍ തകര്‍ത്തിരുന്നു. പല കടകളും അക്രമികള്‍ കൊള്ളയടിക്കുകയും ചെയ്തു.

വ്യാഴാഴ്ച്ച തലസ്ഥാന നഗരിയില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. രണ്ടു മണിക്കൂറോളം നഗരം അക്രമികളുടെ നിയന്ത്രണത്തിലായിരുന്നു.

മുമ്പൊരിക്കലും കാണാത്ത വിധത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങളാണ് തിരുവനന്തപുരത്ത് നടന്നത്. മുന്നൂറിലേറെ ട്രാന്‍സ്പോര്‍ട്ട് ബസുകളാണ് അക്രമികള്‍ തകര്‍ത്തത്. ഒട്ടേറെ കാറുകളും ടൂവീലറുകളും അക്രമികള്‍ കല്ലെറിഞ്ഞും മറ്റും തകര്‍ത്തു.

അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പോലീസ് നിഷ്ക്രിയരായി നോക്കിനില്‍ക്കുകയായിരുന്നു. അക്രമികളെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിക്കാഞ്ഞത് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.

ആയുര്‍വേദ കോളേജിലെ രോഗികള്‍ക്കു നേരെയും അക്രമമുണ്ടായി. ആയുധങ്ങളുമായി ആശുപത്രിക്കകത്തേക്കു കയറി രോഗികളെ എ.ബി.വി.പിക്കാര്‍ ആക്രമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+