തിരുവന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിയില്ല
തിരുവനന്തപുരം: തിരുവന്തപുരത്ത് ജൂലൈ 14 വെള്ളിയാഴ്ച്ച കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിയില്ല. എ.ബി.വി.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ എറിഞ്ഞുതകര്‍ത്തതിലും ഒരു ബസ് കണ്ടക്ടറെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിലും പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച്ച ജീവനക്കാര്‍ പണിമുടക്കിയത്.
അക്രമികള്‍ തകര്‍ത്ത 200 ബസുകളുമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നഗരത്തില്‍ പ്രതിഷേധജാഥ നടത്തി. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ ജെയിംസ് ജോസഫ്വാഹനജാഥക്ക് നേതൃത്വം നല്‍കി.
എ.ബി.വി.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു പരിക്കേല്പിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ എസ്.രാജേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജേഷിന്റെ നില ഗുരുതരമാണ്.
സര്‍വീസ് സാധാരണഗതിയിലാകുവാന്‍ രണ്ട് ആഴ്ച്ചയെങ്കിലുമെടുക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. അക്രമികള്‍ ബസുകള്‍ തകര്‍ത്തതു കാരണം മൂന്ന് കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്കുണ്ടായിരിക്കുന്നത്.
സ്വകാര്യബസുകളും വെളളിയാഴ്ച്ച കുറവായിരുന്നു.












Click it and Unblock the Notifications