ഫിജിയില്‍ അട്ടിമറിക്കാര്‍ ആയുധങ്ങള്‍ കൈമാറി
സുവ: ഫിജിയില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രധാനമന്ത്രി മഹേന്ദ്രചൗധരിയെയും മറ്റും 56 ദിവസം ബന്ദികളാക്കി വെച്ച അട്ടിമറിക്കാര്‍ സൈന്യത്തിന് ആയുധങ്ങള്‍ കൈമാറി.
ജൂലൈ 14 വെള്ളിയാഴ്ച്ച പാര്‍ലമെന്റ് കെട്ടിടത്തില്‍ നടന്ന അട്ടിമറിക്കാര്‍ക്ക് മാപ്പ് നല്‍കുന്ന ചടങ്ങില്‍ സംഘനേതാവ് ജോര്‍ജ് സ്പെയിറ്റാണ് ആയുധങ്ങള്‍ കൈമാറിയത്.
ഇത് അവസാനമല്ല. തുടക്കം മാത്രമാണ്. ഈ രാജ്യത്ത് ഒരു പാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട് സ്പെയിറ്റ് പറഞ്ഞു.
വ്യാഴാഴ്ച്ചയാണ് 56 ദിവസത്തെ ബന്ദിനാടകത്തിനു ശേഷം സ്പെയിറ്റിന്റെ സംഘം ചൗധരിയടക്കം 18 പേരെ വിട്ടയച്ചത്.












Click it and Unblock the Notifications