യു എ ഇ സ്ഥാപനം ഇന്ത്യയില്‍ എന്‍ എസ് സിയുടെ ടെര്‍മിനലുകള്‍ തുടങ്ങും
തിരുവനന്തപുരം: കൊച്ചി ആസ്ഥാനമാക്കിക്കൊണ്ട് നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചിന്റെ 31 വ്യാപാര ടെര്‍മിനലുകള്‍ ഇന്ത്യയിലാകമാനം സ്ഥാപിക്കാന്‍ അബുദാബിയിലെ യു എ ഇ എക്സ്ചേഞ്ച് ആന്റ് ഫൈനാന്‍സ് തീരുമാനമായി.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളുള്‍പ്പടെ 11 കേന്ദ്രങ്ങളില്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കും. ഓഗസ്റില്‍ ഇവ പ്രവര്‍ത്തനം ആരംഭിക്കും എന്ന് പി ജെ മാത്യു അറിയിച്ചു. കൊച്ചി സ്റോക്ക് എക്സ്ചേഞ്ച് മുന്‍ ജനറല്‍ മാനേജറും യു എ ഇ കമ്പനിയുടെ ഇന്ത്യയിലെ മുഖ്യ എക്സിക്യുട്ടീവുമാണ് മാത്യു.
ഗള്‍ഫ് മലയാളികള്‍ക്ക് പണം കേരളത്തിലേക്ക് ഒറ്റ ദിവസത്തിലെത്തിക്കാനുള്ള ഒരു പദ്ധതിയും ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. റിസേര്‍വ് ബാങ്കിന്റെ അംഗീകാരമുള്ളതായിരിക്കും ഇത്. ഇന്ത്യയിലാദ്യമായാണ് ഇങ്ങനെയൊരു പണമയക്കല്‍ സമ്പ്രദായമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു സമയം 50,000 രൂപവരെ അയക്കാന്‍ ഇത് മൂല സാധിക്കും.












Click it and Unblock the Notifications