കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് കെട്ടിട നിര്‍മ്മാണ മേഖലയ്ക്കായി പോര്‍ട്ടല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഗള്‍ഫിലുള്ള കെട്ടിട നിര്‍മ്മാണ മേഖലയ്ക്ക് മാത്രമായി ഒരു പോര്‍ട്ടല്‍ തിരുവനന്തപുരത്ത് ജൂലൈ പതിനാല് വെള്ളിയാഴ്ച അവതരിപ്പിച്ചു. എന്ന ഈ പോര്‍ട്ടല്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റിയിലെ ഗള്‍ഫ് ടോട്ടല്‍ ഇന്റര്‍നെറ്റ് സൊലൂഷന്‍സിന്റെ (ജി ടി ഐ എസ്) ഉടമസ്ഥതയിലുള്ളതാണ്.

കേരളം ആസ്ഥാനമായുള്ള കെ ടി ടി എസ് എന്ന കമ്പനിയും തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐ വി എല്‍ (ഇന്ത്യ) എന്ന കമ്പനിയും ചേര്‍ന്നാണ് ഇതിന്റെ രൂപകല്‍പന നിര്‍വഹിച്ചത്.

ഗള്‍ഫില്‍ ഇതുപോലുള്ള ആദ്യത്തെ പോര്‍ട്ടലാണിതെന്ന് ജി ടി ഐ എസ് ഡയറക്ടര്‍ ലാലു വര്‍ഗ്ഗീസ് പറഞ്ഞു. കെട്ടിട നിര്‍മ്മാണ രംഗത്തെ എല്ലാ ആവശ്യങ്ങളും കണ്ടുകൊണ്ടാണ് ഇത് നിര്‍മ്മിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗള്‍ഫിലെ 6,000 കോടി ഡോളര്‍ മൂല്യമുള്ള കെട്ടിട നിര്‍മ്മാണ മേഖല വളര്‍ച്ചയുടെ പാതയിലാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇതില്‍ ചേര്‍ക്കാവുന്നതാണ്. പോര്‍ട്ടലില്‍ അഞ്ച് ലക്ഷം ദിര്‍ഹം നിക്ഷേപിച്ചു കഴിഞ്ഞുവെന്ന് വര്‍ഗ്ഗീസ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X