സ്വയംഭരണം: വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ്
ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭ പാസാക്കിയ സ്വയംഭരണ പ്രമേയത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് പ്രഖ്യാപിച്ചു.
സ്വയംഭരണത്തില്‍ കുറഞ്ഞ ഒന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവും പാര്‍ലെമെന്ററികാര്യ സഹമന്ത്രിയുമായ പി.എല്‍. ഹണ്ടു പറഞ്ഞു. നാഷണല്‍ കോണ്‍ഫ്രന്‍സ് പ്രവര്‍ത്തക സമിതി സമ്മേളനത്തിനു ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി തത്വങ്ങളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിന് മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള തിങ്കളാഴ്ച്ച ദില്ലിയിലേക്ക് പോകുന്നുണ്ട്. കശ്മീര്‍ സ്വയംഭരണ പ്രമേയത്തെ കുറിച്ചു മാത്രമായിരിക്കും ചര്‍ച്ച.
ഫറൂക്ക് അബ്ദുള്ള ദില്ലിയില്‍ നിന്ന് തിരിച്ചുവന്നതിനുശേഷം പ്രവര്‍ത്തക സമിതി വീണ്ടും ചേരുമെന്ന് ഹണ്ടു പറഞ്ഞു.












Click it and Unblock the Notifications