സ്വകാര്യമേഖലക്ക് ദീര്‍ഘദൂര ടെലിഫോണ്‍ ലൈസന്‍സ് നല്‍കും
ദില്ലി: ദീര്‍ഘ ദൂര ടെലഫോണ്‍ സംവിധാന (എസ്.ടി.ഡി) ത്തിനുള്ള ലൈസന്‍സുകള്‍ സ്വകാര്യമേഖലക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി എ.ബി.വാജ്പേയി അറിയിച്ചു. ആഗസ്ത് 15 മുതലാണ് ഇത് നടപ്പില്‍ വരുക.
ലൈസന്‍സുകള്‍ നല്‍കുന്നതില്‍ നിബന്ധനകളൊന്നുമില്ലെന്ന് വാജ്പേയി പറഞ്ഞു. വിവരസാങ്കേതികവിദ്യാ മന്ത്രിമാരുടെ ആദ്യദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വാജ്പേയി.
സ്വകാര്യ ഇന്റര്‍നെറ്റ് സേവനദായകര്‍ക്ക് സ്വന്തമായി ലാന്റിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കും. എഞ്ചിനീയറിങ് കോളേജുകളിലെ വിവരസാങ്കേതിക വിദ്യാ കോഴ്സിന്റെ സീറ്റുകള്‍ ഇരട്ടിയാക്കും. അടുത്ത രണ്ടു വര്‍ഷം കൊണ്ട് മൂന്നിരട്ടിയാക്കും.
ടെലഫോണ്‍ സര്‍വീസ് സ്വകാര്യമേഖലയില്‍ തുടങ്ങുന്നതിന് ചില സംസ്ഥാനങ്ങളില്‍ നേരത്തെ അനുമതിയുണ്ടെങ്കിലും ദീര്‍ഘദൂര സര്‍വീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. ഇന്റര്‍നെറ്റ് സര്‍വീസിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നതു കൊണ്ടാണ് ഈ മേഖലയില്‍ പൊതുമേഖലയുടെ കുത്തക അവസാനിപ്പിക്കുന്നതെന്ന് വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications