Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാനെറ്റ് കേബിള്‍ ശൃംഖല വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും

കൊച്ചി: ടിവി കേബിള്‍ ശൃംഖല വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കൊച്ചിയിലും തിരുവനന്തപുരത്തും ഏഷ്യാനെറ്റ് സാറ്റലെറ്റ് കമ്മ്യൂണിക്കേഷന്‍സ് തുടക്കം കുറിക്കുന്നു.

ചിങ്ങം ഒന്ന് (ആഗസ്ത് 17) തൊട്ടാണ് പദ്ധതി നടപ്പിലാക്കുക. തിരുവനന്തപുരത്താണ് ആദ്യഘട്ടത്തില്‍ കേബിള്‍ വഴി ഇന്റര്‍നെറ്റ് സേവനം നല്‍കുക. ഒക്ടോബറില്‍ കൊച്ചിയിലും പദ്ധതി നടപ്പിലാക്കും.

കണക്ഷന്‍ നല്‍കുന്നതിന് മുന്നോടിയായി ഉന്നതനിലവാരമുള്ള ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്ന ജോലി നടന്നുവരികയാണ്. 500 കോടി രൂപയാണ് സുസജ്ജമായ വാര്‍ത്താവിനിമയ ശൃംഖലയ്ക്കായി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് നിക്ഷേപിക്കുന്നത്. സ്വന്തം ഗേറ്റ് വേ സ്ഥാപിക്കുന്നതിലും കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

സിംഗ്ടെല്‍ സിങ്കപ്പൂര്‍, എച്ച്സിഎല്‍-കോമെറ്റ് എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇആര്‍ ആന്റ് ഡിസിയുടെ മേല്‍നോട്ടവും വിപ്രൊ, അമേരിക്കന്‍ കമ്പനികളായ സിസ്കൊ, ജിഐ എന്നിവയുടെ സാങ്കേതിക സഹകരണവും പദ്ധതിയ്ക്കുണ്ട്. കേരളത്തിലെ പ്രമുഖ കേബിള്‍ ഓപ്പറേറ്റര്‍ മാരുമായും ധാരണാപത്രം ഒപ്പുവെച്ചതായി കമ്പനി അധികൃതര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് സാറ്റലെറ്റ് കമ്യൂണിക്കേഷന്‍സ് ആരംഭിച്ചിട്ട് ആറാം വര്‍ഷത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. 1993ല്‍ പാന്‍ ഏഷ്യന്‍ സിസ്റംസിന്റെ പങ്കാളിത്തത്തോടെയാണ് കേബിള്‍ ശൃംഖല സ്ഥാപിക്കാനാരംഭിച്ചത്. സംസ്ഥാനത്ത് 27 സെന്ററുകളിലായി രണ്ട് ലക്ഷത്തോളം വരിക്കാരാണ് ഇപ്പോഴുള്ളത്. അറുന്നൂറോളം ഫ്രാഞ്ചൈസികളും ലൈസന്‍സികളും സാറ്റലെറ്റ് കമ്മ്യൂണിക്കേഷന്‍സിനുണ്ട്. എഴുപതോളം ടിവി ചാനലുകളാണ് ഇപ്പോള്‍ ശൃംഖലയിലൂടെ കാണാനാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+