Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ പമ്പിലെ കവര്‍ച്ച: അന്വേഷണം ഊര്‍്ജ്ജിതമാക്കി

കൊച്ചി: നഗരത്തില്‍ പെട്രോള്‍ പമ്പില്‍ ബോംബെറിഞ്ഞ് കാല്‍ലക്ഷം രൂപ കവര്‍ന്ന അക്രമിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ബോംബ് വിദ്ഗധരുടേയും പൊലീസ് നായയുടേയും സഹായത്തോടെയാണ് അന്വേഷണം. ജുലൈ പതിനാല് വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് എം ജി റോഡില്‍ ഷേണായീസ് ജംഗ്ഷനിലെ പെട്രോള്‍ പമ്പില്‍ മുഖം മൂടി ധരിച്ചെത്തിയ അക്രമി ബോംബെറിഞ്ഞ് മുപ്പതിനായിരത്തോളം രൂപ കവര്‍ന്നത്.

കറുത്ത പാന്റും കറുത്ത ഷര്‍ട്ടും അണിഞ്ഞെത്തിയ മുഖംമൂടിയുടെ കണ്ണുകള്‍ മാത്രമാണ് പുറത്ത് കാണാമായിരുന്നതെന്ന് പമ്പിലെ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു.

ക്യാഷ് കൗണ്ടറിന് സമീപമാണ് ബോംബ് വീണ് പൊട്ടിയത്. ജീവനക്കാര്‍ അമ്പരന്ന് നില്‍ക്കെ കൗണ്ടറിലെത്തിയ അക്രമി പണം കൈക്കലാക്കി. എം ജി റോഡ് കുറുകെ കടന്ന് മഹാരാജാസ് കോളേജ് മൈതാനം വഴിയായണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്. പമ്പിലെ ജീവനക്കാരനായി ബെന്നി പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. വീണ് പരിക്കേറ്റ ബെന്നി ആശുപത്രിയില്‍ ചികിത്സയിലാണ്. പമ്പില്‍ ബോംബ് വീണ് പൊട്ടിയ സ്ഥലത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്. രാത്രി തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+