Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി.കെ.പത്മനാഭന്‍

കോട്ടയം: ജൂലൈ 13ന് തിരുവന്തപുരത്ത് എ.ബി.വി.പിയുടെ പ്രകടനം നടക്കുമ്പോള്‍ ഉണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ ആവശ്യപ്പെട്ടു.

അക്രമങ്ങള്‍ നടത്തിയത് എ.ബി.വി.പിക്കാരല്ലെന്ന് പത്മനാഭന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി സി.പി.എമ്മുകാര്‍ ബി.ജെ.പിക്കു മേല്‍ കുറ്റം ചുമത്തുകയാണ്. അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അക്രമസംഭവങ്ങളില്‍ ഉത്തരവാദിയാണ്.

കേന്ദ്രത്തിന്റെ ഇടപെടലിനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സംസ്ഥാന സര്‍ക്കാരണ് ക്രമസമാധാനം നിലനിര്‍ത്തേണ്ടതെന്ന് പത്മനാഭന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ കേന്ദ്രം മതിയായ സുരക്ഷാസഹായം നല്‍കും. സംസ്ഥാനത്തെ പുതിയ സംഭവവികാസങ്ങളെ കുറിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്രത്തെ വിവരമറിയിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിനെതിരായ സമരം ബി.ജെ.പി ഇതുവരെ തുടങ്ങിയിട്ടില്ല. പ്ലസ് ടു പ്രശ്നത്തിലും പട്ടിണിമരണങ്ങളിലും പ്രതിഷേധിച്ച് ജൂലൈ 17ന് നടത്തുന്ന നിയമസഭാ മാര്‍ച്ചോടയൊണ് സമരത്തിന് തുടക്കമിടുകയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+