കണ്ടക്ടറുടെ മരണം: ഉച്ച വരെ ബസുകള്‍ ഓടിയില്ല
കൊച്ചി: ബി ജെ പി ആര്‍ എസ് എസ് അക്രമത്തില്‍ തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ രാജേഷ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജൂലൈ പതിനഞ്ച് ശനിയാഴ്ച തിരുവനന്തപുരത്തും എറണാകുളത്ത് ഉച്ച വരെ കെ എസ് ആര്‍ ടി സി ബസുകള്‍ ഓടിയില്ല. എല്ലാ യൂണിയനുകളുടേയും ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ നഗരത്തില്‍ മൗനജാഥ നടത്തി.
കെ എസ് ആര്‍ ടി സി സ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനം ചിറ്റൂര്‍ റോഡിലൂടെ കച്ചേരിപ്പടിയിലെത്തിയ ശേഷം എം ജി റോഡ്, ജോസ് ജംഗ്ഷന്‍ വഴി തിരികെ സ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന് ബസ്് സ്റേഷനില്‍ പ്രതിഷേധ യോഗം നടന്നു. വി എസ് കരീം, പി ആര്‍ ശിങ്കാരന്‍, കെ ജി മോഹനന്‍, എം സി സിദ്ധാര്‍ത്ഥന്‍, പി എ പരീത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും കോതമംഗലത്തും നൂറുകണക്കിന് പേര്‍ പങ്കെടുത്ത അനുശോചനറാലി നടന്നു. രാവിലെ സര്‍വീസിനിറങ്ങിയ ബസുകള്‍ രാജേഷിന്റെ മരണവാര്‍ത്തയറിഞ്ഞ് സര്‍വീസ് നിര്‍ത്തിവച്ചു.












Click it and Unblock the Notifications