കലക്ടറേറ്റ് മാര്‍ച്ചില്‍ പലയിടത്തും അക്രമം; 37 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: പ്ലസ് ടു പ്രശ്നത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജൂലൈ 15 ശനിയാഴ്ച്ച നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ചിലയിടങ്ങളില്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് 37 പേര്‍ക്ക് പരിക്ക് പറ്റി. പരിക്ക് പറ്റിയവരില്‍ 25 പേര്‍ പോലീസുകാരാണ്.
കാസര്‍ക്കോട്ട് മുസ്ലി ലീഗ് എം.എല്‍.എ ചെര്‍ക്കളം അബ്ദുള്ളക്ക് പരിക്ക് പറ്റി. അക്രമാസക്തരായ ജനകൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ബലം പ്രയോഗിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
കൊല്ലത്തും കോഴിക്കോട്ടും കാസര്‍ക്കോട്ടും തൃശൂരും ഇടുക്കിയിലുമാണ് കലക്ടറേറ്റ് മാര്‍ച്ച് അക്രമാസക്തമായത്. മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ മാര്‍ച്ച് താരതമ്യേന സമാധാനപരമായിരുന്നു.
കൊല്ലത്ത് പ്രകടനക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. 11 പോലീസുകാര്‍ക്കും ഏഴ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റി. കോഴിക്കോട്ട് ഒരു എസ്.ഐയടക്കം എട്ട് പോലീസുകാര്‍ക്കും രണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. അക്രമസംഭവങ്ങളില്‍ രണ്ട് സ്വകാര്യബസ്സുകളും ഒരു പോലീസ് വാനും തകര്‍ന്നു.
കാസര്‍ക്കോട്ട് കല്ലേറില്‍ എട്ട് പോലീസുകാര്‍ക്കും രണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റി. രണ്ട് പോലീസ് ജീപ്പുകള്‍ക്കും കേടുപാട് പറ്റി. അക്രമാസക്തരായ സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ബലം പ്രയോഗിച്ചു.
ഇടുക്കിയില്‍ മാര്‍ച്ചിനരികിലൂടെ ഒരു സ്വകാര്യ ജീപ്പ് പോവാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന് ഇടയാക്കിയത്.
പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ജില്ലാ ആസ്ഥാനങ്ങളില്‍ മാര്‍ച്ച് നടത്തിയത്.
ചില സ്ഥലങ്ങളില്‍ ധര്‍ണ നടത്തിയതിനു ശേഷം തിരിച്ചുപോവുകയായിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ ആക്രമിച്ചതായി യു.ഡി.എഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ ആരോപിച്ചു.
ഇതൊരു രാഷ്ട്രീയപ്രശ്നമല്ലെന്നും അനേകം വിദ്യാര്‍ഥികളുടെ ഭാവിയുടെ പ്രശ്നമാണെന്നും പ്രതിപക്ഷ നേതാവ് എ.കെ.ആന്റണ്ി പറഞ്ഞു.












Click it and Unblock the Notifications