കൊച്ചിയില്‍ യു.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കൊച്ചി: പ്ലസ് ടു അഴിമതിയ്ക്കെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത കളക്ടറേറ്റ് മാര്‍ച്ചില്‍ എറണാകുളത്ത് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന് സമീപത്തു നിന്നാരംഭിച്ച പ്രകടനം കലക്ടറേറ്റിനു മുമ്പില്‍ സമാപിച്ചു. കെ.പി.സി.സി ഭാരവാഹികള്‍, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
കലക്ടറേറ്റിനു മുമ്പില്‍ ചേര്‍ന്ന പൊതുസമ്മേളനം ടി.എം.ജേക്കബ് ഉദ്ഘാടനം ചെയ്തു. ഹൈക്കോടതിയും ജനങ്ങളും എതിരായി വിധിച്ച സാഹചര്യത്തില്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ നായനാര്‍ക്ക് അവകാശമില്ല. സംസ്ഥാനത്ത് ഇന്നേവരെ കണ്ടിട്ടുള്ള കടുത്ത അക്രമസമരങ്ങള്‍ നടത്തിയിട്ടുള്ളത് സി.പി.എമ്മാണ്. ചെകുത്താന്‍ വേദമോതുന്നത് കേള്‍ക്കാന്‍ സുഖമുണ്ടാകില്ല. ജേക്കബ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് കെ.വി.തോമസ്, എംപിമാരായ ജോര്‍ജ് ഈഡന്‍, പി.സി.തോമാസ്, എം.എല്‍.എമാരായ പി.ജെ.ജോയി, എം.എ.കുട്ടപ്പന്‍, കെ.ബാബു, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications