മുംബൈ ലഹള: താക്കറെയക്കെതിരെ നടപടി
മുംബൈ: 1992-93 ല്‍ വംശീയ കലാപം നടന്ന വേളയില്‍ പ്രകോപനപരമായി പ്രസംഗിച്ചതിനും എഴുതിയതിനും ശിവസേനാ നേതാവ് ബാല്‍ താക്കറെയ്ക്കും സാമാജ്വാദി പാര്‍ട്ടി ബോംബെ യൂണിറ്റ് പ്രസിഡന്റ് അബു അസീം ആസ്മിയ്ക്കുമെതിരെ നടപടിയെടുക്കാന്‍ പോലീസിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ജൂലൈ പതിനഞ്ച് ശനിയാഴ്ച അനുമതി നല്‍കി.
നിയമസഭയ വീണ്ടും ചേരാനിരിക്കുന്നതിന് മുന്‍പാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. കഴിഞ്ഞ തവണ നിയമസഭയില്‍ ഈ രണ്ട് നേതാക്കളേയും അറസ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രക്ഷുബദ്ധ രംഗങ്ങള്‍ അരങ്ങേറിയിരുന്നു.
ഇന്ത്യന്‍ പീനല്‍ കോഡ് 153 (എ) പ്രകാരം താക്കറെയ്ക്കും അബു അസീമിനും എതിരെ നടപടിയെടുക്കാന്‍ പോലീസിന് അനുമതി നല്‍കുന്ന ഫയലില്‍ ഒപ്പു വച്ചുവെന്ന് ഉപമുഖ്യമന്ത്രി ഭുജ്പാല്‍ അറിയിച്ചു.












Click it and Unblock the Notifications