കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാടിന് ലഭിക്കുന്നത് 19 ടി.എം.സി. വെള്ളമെന്ന് കരുണാനിധി

  • By Staff
Google Oneindia Malayalam News

ചെന്നൈ: കര്‍ണാടക തമിഴ്നാടിന് 19 തൗസന്റ് മില്യന്‍ ക്യുബിക് ഫീറ്റ് (ടി.എം.സി.എഫ്) കാവേരി വെള്ളം നല്‍കാമെന്നാണ് സമ്മതിച്ചിട്ടുള്ളതെന്ന് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി പറഞ്ഞു.

കര്‍ണാടക തമിഴ്നാടിന് ആറ് ടി.എം.സി.എഫ് വെള്ളമാണ് നല്‍കുകയെന്ന് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണ്. ജൂണ്‍ മാസത്തില്‍ കുറവ് വന്നത് നികത്താനായി നല്‍കുന്ന 7.5 ടി.എം.സി.എഫടക്കം 19 ടി.എം.സി.എഫ് വെള്ളമാണ് കര്‍ണാടക തമിഴ്നാടിന് നല്‍കുക. തമിഴ്നാട് പോണ്ടിച്ചേരിക്ക് നല്‍കുന്ന വെള്ളം ആറ് ടി.എം.സി.എഫാണ്. ഇത് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

കാവേരി നദി അതോറിറ്റിയുടെ രണ്ടാം യോഗത്തിനു ശേഷം ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ കരുണാനിധി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.

പ്രധാനമന്ത്രി മുന്‍കൈയെടുത്താണ് കാവേരി നദീജലതര്‍ക്കത്തിന് ഇടക്കാല പരിഹാരമുണ്ടാക്കിയത്. കാവേരി നദീജലതര്‍ക്ക ട്രിബ്യൂണലിന്റെ ഇടക്കാല അവാര്‍ഡ് പ്രകാരം 205 ടി.എം.സി.എഫ് വെള്ളമാണ് വര്‍ഷത്തില്‍ കര്‍ണാടക തമിഴ്നാടിന് നല്‍കേണ്ടത്.

വെള്ളം വിട്ടുകൊടുക്കാനുള്ള സംവിധാനം നടപ്പില്‍ വരുത്തിയിട്ടില്ലെന്ന വിമര്‍ശനത്തെ പറ്റി അത് മഴയെ ആശ്രയിച്ചായിരിക്കും എന്ന് കരുണാനിധി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X