Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ തിങ്കളാഴ്ച്ച വീണ്ടും ചേരുന്നു

തിരുവനന്തപുരം: 18 ദിവസത്തിനു ശേഷം ജൂലൈ 17 തിങ്കളാഴ്ച്ച നിയമസഭ വീണ്ടും ചേരുകയാണ്. പ്ലസ് ടു പ്രശ്നത്തിന്റെ പേരില്‍ പ്രതിപക്ഷം തുടര്‍ച്ചയായി സ്തംഭിപ്പിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സഭ വീണ്ടും ചേരുന്നത് കൂടുതല്‍ പ്രക്ഷുബ്ധമായ രാഷ്ട്രീയസാഹചര്യത്തിലാണ്.

പ്ലസ് ടു പ്രശ്നത്തെ ചൊല്ലി കേരളത്തിലെമ്പാടും പ്രക്ഷോഭങ്ങളും അക്രമങ്ങളും അരങ്ങേറിയ സാഹചര്യത്തില്‍ സഭ കൂടുതല്‍ ശബ്ദായമാനമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചേക്കും. പ്ലസ് ടു ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധി സര്‍ക്കാരിനെതിരായ ആയുധമായി പ്രയോഗിക്കാനുള്ള ഒരുക്കത്തോടെയായിരിക്കും പ്രതിപക്ഷം സഭയിലെത്തുന്നത്.

18 ദിവസങ്ങള്‍ക്കു ശേഷം സഭ വീണ്ടും ചേരുമ്പോള്‍ ഭരണപക്ഷത്തിന് കൂടുതല്‍ ക്ഷീണം സംഭവിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി പ്ലസ് ടു പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. ഇതിനു പുറമെ പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.

തിരുവനന്തപുരത്ത് എ.ബി.വി.പി പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയപ്പോള്‍ നോക്കിനിന്ന പോലീസിന്റെ നിഷ്ക്രിയത്വം ഭരണപക്ഷത്തിനെതിരായ ആയുധമായി പ്രതിപക്ഷം പയറ്റിയേക്കും.

തിങ്കളാഴ്ച്ച യു.ഡി.എഫും ബി.ജെ.പിയും നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതില്‍ യു.ഡി.എഫിന്റെ മാര്‍ച്ചിനു മാത്രമേ പോലീസ് അനുമതിയുള്ളൂ . ബി.ജെ.പി മാര്‍ച്ച് നടത്താന്‍ അനുമതി തേടിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. യു.ഡി.എഫ് മാര്‍ച്ച് നടത്തുമ്പോള്‍ ബി.ജെ.പി മാര്‍ച്ച് പോലീസ് തടയുകയാണെങ്കില്‍ അത് തലസ്ഥാന നഗരിയില്‍ വീണ്ടും സംഘര്‍ഷം നിറഞ്ഞ രംഗങ്ങള്‍ക്ക് വഴിവെച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+