Get Updates
Get notified of breaking news, exclusive insights, and must-see stories!

കവടിയാര്‍ കൊട്ടാാരത്തിലെ ഇളമുറക്കാരന്‍ വിവാഹിതനാകുന്നു

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇളമുറക്കാരന്‍ വിവാഹിതനാകുന്നു. കവടിയാര്‍ കൊട്ടാാരത്തിലെ ആദിത്യവര്‍മ കോട്ടയത്തിനും ചങ്ങനാശേരിക്കുമിടയിലുള്ള മറിയപ്പള്ളി കൊട്ടാരത്തിലെ രശ്മി തമ്പുരാട്ടിയെ വിവാഹം ചെയ്യുന്നത് ആഗസ്ത് 27നാണ്.

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിയുടെയും തിരുവല്ല പാലക്കര കൊട്ടാരത്തിലെ ആര്‍.ആര്‍.വര്‍മയുടെയും മകനായ ആദിത്യവര്‍മ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഏറ്റവും ഇളയവനാണ്. പൂരുരുട്ടാതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് ജ്യേഷ്ഠസഹോദരന്‍. മാര്‍ത്താണ്ഡവര്‍മയുടെ വിവാഹം ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നു.

ആഗസ്ത് 27ന് രാവിലെ 9.30നും 11.30നും ഇടയിലാണ് വിവാഹമുഹൂര്‍ത്തം. രാജഹോമം, സപ്തപതി, പുണ്യാഹം, താലിചാര്‍ത്ത് എന്നിവയാണ് പ്രധാനചടങ്ങുകള്‍. വിവാഹാനുഷ്ഠാനങ്ങള്‍ യജുര്‍വേദ രീതി പ്രകാരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+