റബറിന് വീണ്ടും വിലയിടിയുന്നു
കൊച്ചി: റബറിന് വീണ്ടും വിലയിടിയുന്നു. റബര്‍ കമ്പനികള്‍ വിപണിയില്‍ നിന്ന് പിന്മാറിയതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണം. കമ്പനികള്‍ ആസൂത്രിതമായി വിലയിടിക്കുകയായിരുന്നുവെന്ന് വ്യാപാരികളും കര്‍ഷകരും ആരോപിക്കുന്നു. ക്വിന്റലിന് 125 രൂപയാണ് റബര്‍ഷീറ്റിന്റെ വിലത്തകര്‍ച്ച.
സംഭരണ ഏജന്‍സികളില്‍ നിന്ന് വേണ്ടത്ര റബര്‍ കൈക്കലാക്കിയ ശേഷമാണ് ടയര്‍ നിര്‍മ്മാതാക്കള്‍ കൂട്ടത്തോടെ വിപണിയില്‍ നിന്ന് പിന്‍വലിഞ്ഞത്. എസ് ടി സിയും റബ്കോയും ചേര്‍ന്ന് ഏകദേശം 3000 ടണ്‍ റബറാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍ വിറ്റഴിച്ചത്. റബര്‍ സംഭരണത്തേക്കാളും സംഭരിച്ച റബര്‍ വിറ്റഴിക്കുന്നതിനാണ് എസ് ടി സിയും റബ്കോയും താല്‍പര്യം കാണിച്ചതെന്ന് വ്യാപാരികള്‍ പറഞ്ഞു.
വാരാരംഭത്തില്‍ 3350 രൂപ രേഖപ്പെടുത്തിയ നാലാം ഗ്രേഡ് റബര്‍ ശനിയാഴ്ച 3225 രൂപയായി താഴ്ന്നു. 2800-3025 രൂപയില്‍ ഓപ്പണ്‍ ചെയ്ത അണ്‍ ഗ്രേഡ് റബര്‍ 2625-2850 രൂപയായി വാരാന്ത്യത്തില്‍ കുറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ വിപണികളിലായി മൊത്തം 1500 ടണ്‍ റബര്‍ പോയ വാരത്തില്‍ വില്‍പ്പനയ്ക്ക് വന്നതായി കൊച്ചിയിലെ വ്യാപാരവൃത്തങ്ങല്‍ അറിയിച്ചു.
ഇന്തോനേഷ്യന്‍ കുരുമുളക് ഇറക്കുമതി ചെയ്യാന്‍ നടക്കുന്ന നടക്കുന്ന നീക്കം കുരുമുളക് വിപണിയെയും തകര്‍ത്തേക്കും. ഇന്തോനേഷ്യയില്‍ നിന്ന് പത്ത് കണ്ടെയ്നര്‍ കുരുമുളക് ഇറക്കുമതി നടത്താനാണ് കരാറായിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്തോനേഷ്യന്‍ കുരുമുളകിന്റെ നിരക്ക് ടണ്ണിന് 3500 ഡോളറാണെന്നിരിക്കെ കൊച്ചിയില്‍ ടണ്ണിന് 4900 ഡോളറാണ് രേഖപ്പെടുത്തുന്നത്.
അന്താരാഷ്ട്ര വിലയിലുണ്ടായ ചാഞ്ചാട്ടം കേരളത്തിലും സ്വര്‍ണ്ണത്തിന്റെ വിലയിടിച്ചു. പവന് 24 രൂപയാണ് വിലയിടിവ്. ഇപ്പോഴത്തെ വില 3416 രൂപയാണ്. വാരാന്ത്യത്തില്‍ ലണ്ടന്‍ വിപണിയില്‍ പത്ത് തോല ബിസ്ക്കറ്റിന്റെ നിരക്ക് 52,850 രൂപയാണ്.












Click it and Unblock the Notifications