ബോംബ് സ്ഫോടനം: നാല് പേരെ അറസ്റ് ചെയ്തു
ഹൈദരാബാദ്: പള്ളികളിലും മറ്റു ചില മത സ്ഥാപനങ്ങളിലും ഈയിടെ നടന്ന ബോംബ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരില്‍ നാല് പേരെ അറസ്റ്റ് ചെയ്തെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു.
കുറ്റവാളികള്‍ക്കിടയില്‍ ചിലര്‍ പാക്കിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ചവരാണ്. മുസ്ലിം മതത്തിലെ ദീന്തര്‍ അഞ്ജുമന്‍ എന്ന വിഭാഗത്തില്‍ പെട്ടവരാണ് എല്ലാവരുമെന്ന് നായിഡു പറഞ്ഞു.
ബാംഗ്ലൂരില്‍ മാരുതി വാനിലുണ്ടായ ബോംബ് സ്ഫോടനത്തിനുശേഷം കര്‍ണാടകയിലെയും ഗോവയിലെയും ആന്ധ്രപ്രദേശിലെയും പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് കുറ്റവാളികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.












Click it and Unblock the Notifications