Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബുണ്ടെന്ന് പറഞ്ഞ് മലയാളി തീവണ്ടിയാത്രക്കാരെ ഭീതിയിലാഴ്ത്തി

കോയമ്പത്തൂര്‍: തീവണ്ടിയില്‍ യാത്ര ചെയ്യുന്നവരില്‍ ചിലരുടെ കൈയില്‍ ബോംബുണ്ടെന്ന് പറഞ്ഞ് ആളുകളെ ഭീതിയിലാഴ്ത്തിയ മലയാളിയെ മനോരോഗവിദഗ്ധന്റെ അടുത്തേക്കയച്ചു.

ഞായറാഴ്ച കോയമ്പത്തൂര്‍ റെയില്‍വെ സ്റേഷനിലാണ് സംഭവം അരങ്ങിേയത്. കൊച്ചി-ഗൊരഖ്പൂര്‍ എക്സ്പ്രസ് റെയില്‍വെ സ്റേഷനില്‍ എത്തിയതോടെ തിരുവനന്തപുരത്തുകാരനായ കുഞ്ഞുമോന്‍ ചില യാത്രക്കാരുടെ കൈയില്‍ ബോംബുണ്ടെന്ന് പറഞ്ഞ് ഡ്യൂട്ടി ഓഫീസറെ സമീപിച്ചു.

ഉടന്‍തന്നെ ബോംബ് നിര്‍വീര്യമാക്കാനായി വിദഗ്ധപരിശീലനം ലഭിച്ച സ്ക്വാഡും നായകളും ഇറങ്ങിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്ക്വാഡിന്റെ അന്വേഷണവും ബോംബ് ഭീഷണിയും ആയതോടു കൂടി യാത്രക്കാര്‍ ആകെ ഭീതിയിലാണ്ടു.

അന്വേഷണത്തില്‍ ഒന്നും കണ്ടെത്താഞ്ഞതോടെ മാനസികമായ തകരാറുണ്ടായിരിക്കാമെന്ന ധാരണയില്‍ കുഞ്ഞുമോനെ മനോരോഗവിദഗ്ധന്റെ അടുത്തേക്ക് അയക്കുകയായിരുന്നു. നേപ്പാളിലെ മെഡിക്കല്‍കോളേജില്‍ അധ്യാപകനാണ് കുഞ്ഞുമോന്‍.

അന്വേഷണവും പരിശോധനയും കഴിഞ്ഞ് 40 മിനിറ്റുകള്‍ക്ക് ശേഷം കുഞ്ഞുമോനെക്കൂടാതെ തീവണ്ടി കോയമ്പത്തൂര്‍ റെയില്‍വേ സ്റേഷന്‍ വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+