പട്നക്കടുത്ത് വിമാനം തകര്‍ന്നുവീണു, 61 മരണം
പട്ന: അലയന്‍സ് എയറിന്റെ ബോയിംഗ് വിമാനം ബീഹാറിലെ പാട്നക്കടുത്ത് തകര്‍ന്നുവീണ് 61 പേര്‍ മരിച്ചു. വിമാനത്തിലെ 54 പേരും പുറത്തുള്ള ഏഴു പേരുമാണ് മരണമടഞ്ഞത്. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാനിടയുണ്ടെന്ന് ഔദ്യോഗിക വക്താക്കള്‍ പറഞ്ഞു.
ദില്ലിയില്‍ നിന്നും കല്‍ക്കത്തയിലേക്ക് പോവുകയായിരുന്നു സി.ഡി 7412 ബോയിംഗ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7.25-നായിരുന്നു അപകടം. പട്ന വിമാനത്താവളത്തിന്റെ അടുത്തുള്ള ഗവണ്മെന്റ് ക്വാര്‍ട്ടേഴ്സിന് സമീപമാണ് അപകടം നടന്നത്.
ആകാശത്തുവെച്ചു തന്നെ രണ്ടു തവണ പൊട്ടിത്തെറിച്ചതിനുശേഷമാണ് വിമാനം ക്വാര്‍ട്ടേഴ്സിനു മുകളിലേക്ക് വീണത്. രണ്ടു ക്വാര്‍ട്ടേഴ്സുകളും കുറെ കുടിലുകളും സ്ഫോടനത്തില്‍ തകര്‍ന്നു.












Click it and Unblock the Notifications