വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി
ദില്ലി: പട്നയ്ക്കു സമീപമുണ്ടായ വിമാനാപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ശരത് യാദവ് വ്യക്തമാക്കി. പട്ന ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിക്കായിരിക്കും അന്വേഷണച്ചുമതല.
കേന്ദ്ര ആരോഗ്യമന്ത്രിയും പട്നയിലെ എം.പിയുമായ സി.പി. താക്കൂറുമൊത്ത് അപകടം നടന്ന സ്ഥലത്ത് പര്യടനം നടത്താന്‍ പോകവെയാണ് യാദവ് ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത വ്യോമയാന ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരോടൊപ്പം സംഭവസ്ഥലത്തേക്കു പോയി.
കേന്ദ്ര റെയില്‍വെ മന്ത്രി മമത ബാനര്‍ജി, റെയില്‍വെ സഹമന്ത്രി ദിഗ്വിജയസ് സിംഗ് എന്നിവരും പട്നയിലേക്ക് തിരിച്ചിട്ടുണ്ട്. ബോയിംഗ് വിമാനത്തിലെ ഒരു എഞ്ചിന് തീ പിടിച്ചതാണ് അപകടകാരണമെന്ന് വ്യോമയാന വക്താക്കള്‍ അറിയിച്ചു.












Click it and Unblock the Notifications