കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശമായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 140 കൊല്ലത്തിനുള്ളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ജൂലൈ പതിനാറ് ഞായറാഴ്ച ദൃശ്യമായി. ഇന്ത്യയില്‍ ഭാഗികമായാണ് ഗ്രഹണം ദൃശ്യമായത്.

ആകാശം മേഘാവൃതമായിരുന്നതിനാല്‍ പലയിടത്തും കാണാനായില്ല. വൈകിട്ട് 6.32 ന് തുടങ്ങിയ ഗ്രഹണം രാത്രി 8.20 വരെ നീണ്ടു നിന്നു. ഗ്രഹണം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ചന്ദ്രന്‍ ഭാഗികമായി മറഞ്ഞിരുന്നു. ഗ്രഹണശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വീണ്ടും കാണാനായത്.

1859 ഓഗസ്റ് 13നായിരുന്നു ഇതിന് മുന്‍പ് പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമായത്. ഇനി ഇത്രയും നീണ്ട പൂര്‍ണ്ണ ചന്ദ്രഗ്രഹണം എ ഡി 3000മാണ്ടിലെ ഉള്ളൂ. ഗ്രഹണങ്ങളുടെ മാസമായിരുന്നു ഇത്. ജൂലൈ ഒന്നാം തീയതി സൂര്യഗ്രഹണമുണ്ടായിരുന്നു. ജൂലൈ 31 നും സൂര്യഗ്രഹണമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X