Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കസ്റംസുകാരെ അറസ്റ് ചെയ്തു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരില്‍ നിന്ന് വന്‍തോതില്‍ കൈക്കൂലി വാങ്ങുന്ന രണ്ട് കസ്റംസ് ഉദ്യോഗസ്ഥര്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ പിടിയിലായി. പണം പുറത്തെത്തിക്കാന്‍ ഉദ്യോഗസ്ഥരെ സഹായിച്ചിരുന്ന പ്യൂണിനെയും പണം ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി നിക്ഷേപമാക്കിയിരുന്ന കൊണ്ടോട്ടി സ്വദേശിയെയും സി.ബി.ഐ അറസ്റ് ചെയ്തു.

നിയമവിരുദ്ധമായ പണപ്പിരിവിന്റെ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ് നടത്തിയ സി.ബി.ഐ സംഘം 70,000 രൂപ പിടിച്ചെടുത്തു. വിവിധ രഹസ്യപേരുകളില്‍ ഒട്ടേറെ കസ്റംസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളുമായി രഹസ്യബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്ന ഒരാളില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

കസ്റംസ് ഇന്‍സ്പെക്ടര്‍ രവീന്ദ്രനാഥ്, സ്റേഷന്‍ ഡെപ്യൂട്ടി ഓഫീസര്‍ മുകുന്ദകുമാര്‍ എന്നിവരാണ് പിടിയിലായ കസ്റംസ് ഉദ്യോഗസ്ഥര്‍. പ്യൂണ്‍ ശ്രീരാജ്, കൊണ്ടോട്ടി സ്വദേശി അഹമ്മദ് എന്നിവരെയും സി.ബി.ഐ അറസ്റ് ചെയ്തു. ഇവരെ കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കും.

ഗള്‍ഫ് മേഖലയില്‍ നിന്ന് കരിപ്പൂരിലെത്തുന്ന യാത്രക്കാരില്‍ നിന്ന് നിയമവിരുദ്ധമായി പണപ്പിരിവ് നടത്തുന്ന മാഫിയാ സംഘത്തെക്കുറിച്ച് ഒരു പ്രമുഖ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്. പണപ്പിരിവ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയും പങ്കാളിത്തത്തോടെയുമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

സി.ബി.ഐ സുപ്രണ്ട് ആര്‍. ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പ്യൂണ്‍ ശ്രീരാജില്‍ നിന്നും പണം കൈപറ്റി അഹമ്മദാണ് തുകകള്‍ ഓരോരുത്തരുടെയും പേരില്‍ നിക്ഷേപമായി സൂക്ഷിച്ചിരുന്നത്. ഏഴ് ലക്ഷം രൂപ വരെ കോഴയായി യാത്രക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ള ദിവസങ്ങളുണ്ടെന്ന് സി.ബി.ഐ അധികൃതര്‍ പറഞ്ഞു.

പിടിയിലായ ഉദ്യോഗസ്ഥരുടെ ബിനാമി ഇടപാടുകളെ പറ്റിയുള്ള തെളിവുകളും സി.ബി.ഐ കണ്ടെടുത്തു. മുകുന്ദകുമാര്‍ രണ്ട് മാസം മുമ്പ് പുതിയ മാരുതി കാര്‍ വാങ്ങിയത് ബിനാമി പേരിലാണ്. സി.ബി.ഐയുടെ അന്വേഷണത്തില്‍ കാറുടമയായി ആര്‍.സി ബുക്കില്‍ രേഖപ്പെടുത്തിയിരുന്നത് ഒരു ഓട്ടോ ഡ്രൈവറുടെ പേരാണെന്ന് വ്യക്തമായി.

വിമാനത്താവളത്തില്‍ സി.ബി.ഐ നടത്തിയ റെയ്ഡ് 10 മണിക്കൂറോളം നീണ്ടു. വിമാനത്താവളത്തിന് പുറത്ത് ഉദ്യോഗസ്ഥരുടെ വസതികളിലും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+