കണ്ണൂരില്‍ യു.ഡി.എഫ് മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്
കണ്ണൂര്‍: പ്ലസ് ടു പ്രശ്നത്തെ ചൊല്ലി കണ്ണൂര്‍ കല്ടറേറ്റിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പോലീസിനു നേരെ പടക്കവും കല്ലുമെറിഞ്ഞ യു.ഡി.എഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി.
അക്രമത്തെ തുടര്‍ന്ന് ചില പോലീസുകാര്‍ക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റി.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ പോലീസ് നിരയെ ഭേദിച്ച് കലക്ടറേറ്റിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷാവസ്ഥക്ക് കാരണമായത്. പ്രകടനക്കാര്‍ കല്ലും പടക്കവും വലിച്ചെറിഞ്ഞതോടെ പോലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു.
നേരത്തെ ഡി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications