ഓരോ വീട്ടിലും ഫൂലന്ദേവിയുണ്ടാകണമെന്ന് ഫൂലന്‍ദേവി
തിരുവനന്തപുരം: ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള ആക്രമണവും ചൂഷണവും തടയണമെങ്കില്‍ ഓരോ വീട്ടിലും ഫൂലന്ദേവിമാര് ഉണ്ടാകണമെന്ന് ഫൂലന്‍ദേവി.
ഒരു ഫൂലന് ഒറ്റയ്ക്ക് എന്തു ചെയ്യാന്‍ സാധിക്കും? അക്രമത്തിനും അനീതിക്കും എതിരെ പോരാടാന്‍ ഓരോ വീട്ടില്‍ നിന്നും ഓരോ ഫൂലന്ദേവികള് ജന്മമെടുക്കണം, തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ അവര്‍ പറഞ്ഞു.
എന്നാല്‍ ആദ്യകാലങ്ങളിലെപ്പോലെ താന്‍ ഇനിയും തോക്കും ഗ്രനേഡുകളും എടുത്ത് രംഗത്തിറങ്ങില്ലെന്ന് അവര്‍ വ്യക്തമാക്കി. ഇപ്പോഴെനിക്ക് ജനങ്ങളുടെ ശക്തിയുണ്ട്. അതിനാല്‍ എനിക്കിനി ആയുധം വേണ്ട ആവശ്യമില്ല, ഫൂലന് പറഞ്ഞു. ഇപ്പോഴത്തെ ജീവിതത്തില്‍ സംതൃപ്തയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചമ്പല്‍ക്കാടുകളുടെ രാജ്ഞിയായിരുന്ന കാലത്ത് കുറച്ചുകൂടെ മാന്യതയോടെ പെരുമാറാന്‍ മാത്രം താന്‍ വിദ്യാസമ്പന്നയായിരുന്നില്ല. പോലീസുകാരും തന്റെ ആവശ്യങ്ങള്‍ കേട്ടതായി ഭാവിച്ചില്ല, താന്‍ ആയുധമെടുക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് ഫൂലന് പറഞ്ഞു.
ജാതിയുടെ അടിസ്ഥാനത്തില്‍ നിയമസഭയിലും മറ്റു സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കാതെ സ്ത്രീ സംവരണ ബില്‍ പാസ്സാക്കാന്‍ തന്റെ പാര്‍ട്ടി അനുവദിക്കില്ലെന്ന് ഫൂലന് വ്യക്തമാക്കി.
പാവപ്പെട്ടവര്‍ക്കെതിരെ ഒരേ പോലെ അക്രമം കാണിക്കുന്ന ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ തനിക്കൊരു വ്യത്യാസവുമില്ലെന്ന് അവര്‍ പറഞ്ഞു. കേരളത്തിലെ സാക്ഷരതയെയും വികസനത്തെയും പ്രശംസിച്ച അവര്‍ മറ്റു സംസ്ഥാനങ്ങളില്‍ ജനങ്ങളെ സാക്ഷരരാക്കാന്‍ ഭരണാധികാരികള്‍ സന്നദ്ധരല്ലെന്ന് ആരോപിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications