Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ച്ച് നടത്തിയ ബി.ജെ.പി ക്കാരെ അറസ്റ് ചെയ്തു; യു.ഡി.എഫ് മാര്‍ച്ച് സമാധാനപരം

തിരുവനന്തപുരം: അനുമതിയില്ലാതെ നിയമസഭാ മാര്‍ച്ച് നടത്താന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അതേ സമയം യു.ഡി.എഫ് പ്രവര്‍ത്തകരുടെ നിയമസഭാ മാര്‍ച്ച് സമാധാനപരമായി കലാശിച്ചു.

ബി.ജെ.പി മാര്‍ച്ച് അനുവദിക്കില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭാ മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്താനായി ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകരാണ് കിഴക്കേകോട്ടയിലെ ഗാന്ധിപാര്‍ക്കിനടുത്തെത്തിയത്. പ്രകടനക്കാരെ അഭിസംബോധന ചെയ്ത ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്‍ പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

മാര്‍ച്ച് തുടങ്ങിയയുടനെ പോലീസ് തടഞ്ഞു. പ്രകടനക്കാരെ അറസ്റ്റ് ചെയ്ത് ആംഡ് റിസര്‍വ് പോലീസ് ക്യാമ്പിലേക്ക് മാറ്റി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍, സംസ്ഥാന സെക്രട്ടറി എം.എസ്.കുമാര്‍ എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പെടുന്നു. പിന്നീട് ഇവരെ വെറുതെവിട്ടു.

മ്യൂസിയം ജംഗ്ഷനില്‍ നിന്നാണ് യു.ഡി.എഫ് മാര്‍ച്ച് തുടങ്ങിയത്. കോണ്‍ഗ്രസ്നേതാവ് കെ. കരുണാകരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പബ്ലിക്ക് ലൈബ്രറിക്കു മുന്നില്‍ വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് യു.ഡി.എഫ് നേതാക്കള്‍ അവിടെ വല നേരത്തെ കെട്ടിയുണ്ടാക്കിയിരുന്ന വേദിയില്‍ വെച്ച് പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+