ഫിജി: പാര്‍ലമെന്റ് കെട്ടിടം ഒഴിയാന്‍ അട്ടിമറിക്കാര്‍ വിസമ്മതിച്ചു
സുവ: ഫിജിയില്‍ പുതിയ സര്‍ക്കാരില്‍ തങ്ങളുടെ ആള്‍ക്കാരെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ മറ്റൊരു അട്ടിമറി കൂടി നടത്തുമെന്ന് അട്ടിമറി സംഘം മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റ് കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞുപോവാന്‍ സംഘം വിസമ്മതിച്ചു.
പുതിയ സര്‍ക്കാരില്‍ ഇന്ത്യന്‍ വംശജരെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ രാജ്യത്ത് അക്രമസംഭവങ്ങള്‍ പെരുകുമെന്ന് അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റ് പറഞ്ഞു.
സൈന്യവുമായി നേരത്തെയുണ്ടായ ധാരണ പ്രകാരം ബന്ദികളെ വിട്ടയച്ചതിനു ശേഷം വെള്ളിയാഴ്ച്ച തന്നെ കലാപകാരികള്‍ പാര്‍ലമെന്റ് കെട്ടിടം ഒഴിയേണ്ടതായിരുന്നു.
സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച ഒരാളെ പാര്‍ലമെന്റ് കെട്ടിടത്തിനടുത്തു തന്നെ സംസ്കരിക്കണമെന്ന് അട്ടിമറിസംഘം ആവശ്യപ്പെട്ടു.
ഫിജിയില്‍ 14 ദിവസത്തേക്കു കൂടി കര്‍ഫ്യൂ നീട്ടിയിട്ടുണ്ട്.












Click it and Unblock the Notifications