Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഇന്‍ഫോയുമായി ചേര്‍ന്ന് വി എസ് എന്‍ എല്‍ പോര്‍ട്ടല്‍ തുടങ്ങും

ചെന്നൈ: ഇന്ത്യാ ഇന്‍ഫോയുമായി ചേര്‍ന്ന് വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് (വി എസ് എന്‍ എല്‍) സ്വന്തം പോര്‍ട്ടല്‍ തുടങ്ങും. ഇ കോമേഴ്സ്, ഇ ബിസിനസ്് എന്നീ സൗകര്യങ്ങളും നിര്‍ദ്ദിശ്ഷ്ട പോര്‍ട്ടലിലുണ്ടായിരിക്കും. വി എസ് എന്‍ എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ എസ് കെ ഗുപ്ത അറിയിച്ചതാണിക്കാര്യം.

ബാണ്‍ഡ് വിത്ത് കൂട്ടാന്‍ 2004 മാണ്ട് വരെയുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഗുപ്ത പറഞ്ഞു. ദീര്‍ഘ ദൂര ടെലിഫോണ്‍ കേബിള്‍ സര്‍വീസ് ശൃംഘലാ കരാര്‍ ലഭിക്കാന്‍ വി എസ് എന്‍ എല്ലും ശ്രമിക്കുമെന്നും ഗുപ്ത പറഞ്ഞു. ഓഗസ്റ് പതിനഞ്ചോടെ ഈ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്കുകൂടി പ്രവേശനം അനുവദിക്കും.

വിവരസാങ്കേതിക വിദ്യാ മേഖലയിലെ മത്സരത്തേക്കുറിച്ച് ആശങ്കകളില്ലെന്ന് ഗുപ്ത പറഞ്ഞു. ഇതിന്റെ അവകാശങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏത് വിലയും വി എസ് എന്‍ എല്ലിന് സ്വീകാര്യമാണ്.

സ്വകാര്യ ഇന്റര്‍നെറ്റ് സേവന ദായകര്‍ക്ക് വി എസ് എന്‍ എന്‍ മുഖാന്തരമല്ലാതെ അന്താരാഷ്ട്ര ടെലിഫോണ്‍ സര്‍വീസ് ഉപയോഗപ്പെടുത്താമെന്ന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന് ഗുപ്ത അറിയിച്ചു. ഇതേക്കുറിച്ച് പത്രത്തില്‍ വായിച്ച അറിവ് മാത്രമേ ഗുപ്തയ്ക്കുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+