സ്വയംഭരണം: ഫറൂക്ക് വാജ്പേയിയുമായി ചര്‍ച്ച നടത്തി
ദില്ലി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള പ്രധാനമന്ത്രി എ.ബി.വാജ്പേയിയെയും ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയെയും കണ്ട് കശ്മീര്‍ സ്വയംഭരണത്തെ കുറിച്ച് ചര്‍ച്ച നടത്തി.
ജൂലൈ 18 ചൊവാഴ്ച്ച രാവിലെയാണ് ഫറൂക്ക് അബ്ദുള്ള ചില മന്ത്രിമാരോടും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാക്കളോടുമൊത്ത് വാജ്പേയിയെ കണ്ടത്. കശ്മീര്‍ സ്വയംഭരണത്തെ കുറിച്ചുള്ള പാര്‍ട്ടി നിലപാട് അവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
തിങ്കളാഴ്ച്ച രാത്രിയിലും ഫറൂക്ക് പ്രധാനമന്ത്രിയുമായി 40 മിനുട്ട് നേരം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ചൊവാഴ്ച്ച പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം ഫറൂക്ക് ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുമായി ചര്‍ച്ച നടത്തി.
ഈ പ്രശ്നത്തിന്റെ പേരില്‍ എന്‍.ഡി.എയില്‍ നിന്ന് വിട്ടുപോകുന്ന കാര്യം ഉദിക്കുന്നതേയില്ലെന്ന് ഫറൂക്ക് വ്യക്തമാക്കി.












Click it and Unblock the Notifications