ചേകന്നൂര്‍ മൗലവി കേസ്: സത്യവാങ്മൂലം നല്‍കാന്‍ സി.ബി.ഐയോട് ഹൈക്കോടതി
കൊച്ചി: ചേകന്നൂര്‍ മൗലവി കേസില്‍ കുറ്റവാളികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യാനായി സ്വീകരിച്ച നടപടികളെ കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍ കേരള ഹൈക്കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു.
കേസിനെ കുറിച്ചുള്ള വാദം കേള്‍ക്കുന്ന വെള്ളിയാഴ്ച്ചക്കു മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സി.എസ്. രാജന്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടു.
ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സി.ബി.ഐയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഖുറാന്‍ സുന്നത്ത് സൊസൈറ്റി പ്രസിഡന്റ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതി വിധി പ്രഖ്യാപിച്ചത്.
നേരത്തെ കേസിന്റെ പുരോഗതിയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications