തപാല്‍സമരം: കേരളത്തില്‍ തപാല്‍വിതരണം മുടങ്ങി
തിരുവനന്തപുരം: തപാല്‍ ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിനെത്തുടര്‍ന്ന് കേരളത്തിലെ തപാല്‍ വിതരണം മുടങ്ങി. പോസ്റ് ഓഫീസുകള്‍ക്കു പുറമെ റെയില്‍വെ മെയില്‍ സര്‍വീസ്, സ്പീഡ് പോസ്റ് എന്നിവയെയും പണിമുടക്ക് ബാധിച്ചിട്ടുണ്ട്.
ഗ്രൂപ്പ് ഡി തസ്തികയില്‍ നിയമനം നടത്തുക, സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുക, എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റല്‍ ജീവനക്കാര്‍ക്ക് സീനിയോറിറ്റി അടിസ്ഥാനത്തില്‍ പ്രൊമോഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
തപാല്‍ ജീവനക്കാരുടെ പ്രമുഖ സംഘടനകളായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റല്‍ എംപ്ലോയീസ്, ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റല്‍ ഓര്‍ഗനൈസേഷന്‍, ഭാരതീയ പോസ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടക്കുന്നത്.












Click it and Unblock the Notifications