വൈദ്യുതീകരിച്ച എറണാകുളം ഷൊര്‍ണൂര്‍ തീവണ്ടി പാത ഉത്ഘാടനം ജുലൈ 23 ന്
കൊച്ചി: വൈദ്യുതീകരണം പൂര്‍ത്തിയായ എറണാകുളം - ഷൊര്‍ണൂര്‍ തീവണ്ടിപാതയുടെ ഉദ്ഘാടനം ജുലൈ 23 ഞായറാഴ്ച കേന്ദ്ര തീവണ്ടി സഹമന്ത്രി ബങ്കാര ലക്ഷ്മണ്‍ നിര്‍വഹിക്കും. രാവിലെ 10 . 10 ന് എറണാകുളം സൗത്ത് തീവണ്ടി സ്റേഷനിലാണ് ചടങ്ങ്. കൊച്ചി-ഹൈദരാബാദ് എക്സ്പ്രസിനാണ് എറണാകുളം ഷൊര്‍ണൂര്‍ തീവണ്ടിപാതയിലൂടെയുള്ള ഔദ്യോഗിക കന്നിയാത്രയ്ക്ക് മന്ത്രി കൊടിവീശുക.
പാതയുടെ വൈദ്യുതീകരണവും അനുബന്ധ പരിശോധനകളും രണ്ട് മാസം മുമ്പാണ് പൂര്‍ത്തി യാ യത്. ഗുഡ്സ് തീവണ്ടികള്‍ ഇപ്പോള്‍ തന്നെ വൈദ്യുതി എഞ്ചിന്‍ ഘടിപ്പിച്ച് സര്‍വീസ് നടത്തുന്നുണ്ട്. 12 ദീര്‍ഘദൂര എക്സ്പ്രസ് തീവണ്ടികളാണ് പാതയിലൂടെ വൈദ്യുതി എഞ്ചിനുമായി സര്‍വീസ് നടത്തുക. എറണാകുളം ജംഗ്ഷന്‍ തീവണ്ടി സ്റേഷനിലെ വൈദ്യുതി ലോക്കോ മെയിന്റനന്‍സ് ഷെഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷമേ ഈ തീവണ്ടികള്‍ക്ക് വൈദ്യുതി എഞ്ചിന്‍ ഘടിപ്പിക്കുകയുള്ളൂ. അതു വരെ ഡീസല്‍ എഞ്ചിനുകള്‍ തുടരും.












Click it and Unblock the Notifications