കരുണാകരനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി
കൊച്ചി: കേരള മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന്‍ വരുമാനത്തില്‍ കവിഞ്ഞ് ചെലവാക്കിയതായി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി.
വിജിലന്‍സ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നവാബ് രാജേന്ദ്രന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരം മധ്യമേഖലാ എസ്.പി. സോമരാജനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ അന്തിമറിപ്പോര്‍ട്ട് ആഗസ്ത് 15-നകം സമര്‍പ്പിക്കും.
കരുണാകരന്‍ വരുമാനത്തിലധികം സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് നവാബ് രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്പെഷ്യല്‍ ജഡ്ജി കെ. ചെന്താമരാക്ഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.












Click it and Unblock the Notifications