ഫിജി: ലയിസെനിയ ഖറാസയെ പ്രധാനമന്ത്രിയായി നിയമിച്ചു
സുവ: ഫിജിയുടെ പുതിയ പ്രധാനമന്ത്രിയായി ലയിസെനിയ ഖറാസയെ പ്രസിഡന്റ് റാതു ജോസഫ നിയമിച്ചു.
സൈന്യം പിന്തുണക്കുന്ന ലയിസെനിയ ഖറാസെയെ ഫിജിയുടെ പ്രധാനമന്ത്രിയായി നിയമിച്ചതിനെ അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റ് എതിര്‍ത്തു. രാജ്യത്ത് കൂടുതല്‍ സംഘര്‍ഷാവസ്ഥയുണ്ടാവുമെന്ന് സ്പെയിറ്റ് മുന്നറിയിപ്പ് നല്‍കി.
ഖറാസയെ പ്രധാനമന്ത്രിയായി നിയമിക്കുന്നത് ഒട്ടും ഉചിതമല്ല. ജനങ്ങളുടെ താത്പര്യമനുസരിച്ചുള്ള തീരുമാനമല്ല ഇത്. അപകടകരമായ നീക്കമാണ് സൈന്യം നടത്തുന്നത്. അത് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് വഴി തെളിക്കുകയയേയുള്ളൂ. സ്പെയിറ്റ് പറഞ്ഞു.
ഇന്ത്യന്‍ വംശജരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമെന്ന പുതിയ പ്രസിഡന്റിന്റെ നിലപാടാണ് സ്പെയിറ്റിനെ പ്രകോപിപ്പിച്ചത്. ഒരു പ്രത്യേക വിഭാഗത്തെ ഒഴിവാക്കികൊണ്ടുള്ള സര്‍ക്കാരിനെ നിയമിക്കാന്‍ താന്‍ തയ്യാറല്ലെന്ന് പ്രസിഡന്റ് റാതു ജോസഫ പറഞ്ഞു.












Click it and Unblock the Notifications