അക്രമം; ഫിജിയില്‍ നൂറോളം ഇന്ത്യന്‍ വംശജര്‍ പലായനം ചെയ്തു
സുവ: ഫിജിയില്‍ ഫിജി വംശജരായ ഒരു സംഘത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് നൂറോളം ഇന്ത്യന്‍ വംശജര്‍ പലായനം ചെയ്തു.
ഫിജിയുടെ തലസ്ഥാനമായ ദവാസമുവിലാണ് ഇന്ത്യന്‍ വംശജര്‍ ആക്രമിക്കപ്പെട്ടത്. അവരുടെ ബന്ധുക്കളില്‍ ചിലരെ അക്രമികള്‍ തട്ടികൊണ്ടുപോവുകയും കാറുകളും മറ്റും മോഷ്ടിക്കുകയും ചെയ്തു.
ഞങ്ങളുടെ കൈയിലിപ്പോള്‍ ശരീരത്തിലിട്ടിരിക്കുന്ന വസ്ത്രം മാത്രമേയുള്ളൂ അക്രമത്തെ തുടര്‍ന്ന് 11 അംഗ കുടുംബവുമായി രക്ഷപ്പെട്ട രാജന്‍ പ്രസാദ് പറഞ്ഞു.
ഫിജി വംശജരായ കലാപകാരികള്‍ നടത്തിയ അട്ടിമറിക്കു ശേഷം ഇന്ത്യന്‍ വംശജരുടെ രണ്ടാമത്തെ വലിയ ഒഴിഞ്ഞുപോവലാണിത്.












Click it and Unblock the Notifications