മിസ് കേരള 2000 ഫൈനല്‍ റൗണ്ട് ജൂലൈ 22-ന്
കൊച്ചി: മിസ് കേരള 2000 സൗന്ദര്യമത്സരത്തിന്റെ ഫൈനല്‍ റൗണ്ട് ജൂലൈ 22-ന് ശനിയാഴ്ച ഗള്‍ഫാര്‍ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. 21 പെണ്‍കുട്ടികളാണ് അവസാനറൗണ്ടില്‍ മത്സരത്തിനെത്തുന്നത്. വൈകീട്ട് 5.30-നാണ് മത്സരം.
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ആദ്യഘട്ട മത്സരങ്ങളില്‍ പങ്കെടുത്ത 193 പേരില്‍ നിന്നാണ് 21 പേരെ തിരഞ്ഞെടുത്തിട്ടുള്ളത്. 21 പേരും ഇപ്പോള്‍ കൊച്ചിയിലെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ പ്രത്യേക പരിശീലനപരിപാടിയില്‍ പങ്കെടുത്തുവരികയാണ്.
പാശ്ചാത്യ-പൗരസ്ത്യ കാഴ്ചപ്പാടുകളുടെ സംഗമമാണ് മിസ് കേരള സൗന്ദര്യമത്സരമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. സിനിമാതാരങ്ങളായ സുരേഷ് ഗോപിയും ദിവ്യാ ഉണ്ണിയും പരിശീലനപരിപാടിയില്‍ സംസാരിക്കാനെത്തിയിരുന്നു. പ്രശസ്ത മോഡലും സിനിമാതാരവുമായ ശ്വേതാ മേനോനാണ് മത്സരത്തിന്റെ കോറിയോഗ്രാഫര്‍.
സൗന്ദര്യമത്സരത്തില്‍ വിധികര്‍ത്താക്കളായി മലയാളി മോഡലുകളായ ദിവ്യ പാലാട്ട്, ജോണ്‍ എബ്രഹാം, ഫാഷന്‍ ഡിസൈനര്‍ സംഗീത ദേശായി, എം.ടി.വി. ചീഫ് അലക്സ് കുരുവിള, ഹൈപവര്‍ ഗ്രൂപ്പ് ഡയറക്ടര്‍ പി.എം. ഹാരിസ് എന്നിവരുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. മത്സരം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
അതിനിടെ മത്സരത്തിനെതിരെ വിവിധ വനിതാസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊച്ചി നഗരത്തില്‍ പോസ്ററുകളും ചുവരെഴുത്തുകളും വ്യാപകമായി. പ്രതിഷേധം ഭയന്ന് രഹസ്യമായാണ് മത്സരത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications