Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് ടു: യു.ഡി.എഫ് സമരം ശക്തമാക്കുന്നു

തിരുവനന്തപുരം: പ്ലസ് ടു പ്രശ്നത്തില്‍ സമരം ശക്തമാക്കാന്‍ കേരളത്തിലെ പ്രതിപക്ഷമായ ഐക്യജനാധിപത്യമുന്നണി (യു.ഡി.എഫ്) തീരുമാനിച്ചു. ചൊവാഴ്ച ചേര്‍ന്ന യു.ഡി.എഫ് ഉന്നതതല യോഗമാണ് ഈ തീരുമാനമെടുത്തത്.

സമരത്തിന്റെ അടുത്ത ഘട്ടമായി പ്രതിപക്ഷ എം.എല്‍.എമാരും മറ്റു നേതാക്കളും ജൂലൈ 25 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പിക്കറ്റിംഗ് നടത്തും. തങ്ങളുടെ ആവശ്യങ്ങള്‍ അഗീകരിച്ചു കിട്ടുന്നതുവരെ സെക്രട്ടേറിയറ്റിനു മുന്നിലുള്ള സമരം തുടരാനാണ് തീരുമാനം.

ആഗസ്ത് നാലിനും അഞ്ചിനും സംസ്ഥാനത്തുടനീളം പ്ലസ് ടു പ്രശ്നം സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. നായനാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്ലസ് ടു പട്ടിക കേരള ഹൈക്കോടതി അപ്പാടെ റദ്ദാക്കിയത് ബോധവല്‍ക്കരണ പരിപാടികളില്‍ മുഖ്യ ഇനമായിരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണന്‍ പറഞ്ഞു.

ഇതിനു പുറമെ ആഗസ്ത് രണ്ടിന് എല്ലാ വില്ലേജ് ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.

ഈ അധ്യയന വര്‍ഷം പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാരോപിച്ച് അതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് സമരം നടത്തുന്നത്. വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫ് രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+