കേരളത്തില്‍ രണ്ടാം ദിവസവും തപാല്‍മേഖല സ്്തംഭിച്ചു
തിരുവനന്തപുരം: കേരളത്തില്‍ തപാല്‍മേഖല തുടര്‍ച്ചയായ രണ്ടാം ദിവസവും സ്തംഭിച്ചു. തപാല്‍ ജീവനക്കാര്‍ തിങ്കളാഴ്ച്ച തുടങ്ങിയ അനിശ്ചിതകാലത്തെ സമരത്തെ തുടര്‍ന്നാണിത്.
തപാല്‍ ഉരുപ്പടികള്‍ പോസ്റ് ഓഫീസുകളില്‍ കെട്ടികിടക്കുകയാണ്. നാഷണല്‍ ഫെഡറേഷന്‍ ഒഫ് പോസ്റല്‍ എംപ്ലോയീസ് (എന്‍.എഫ്.പി.ഇ), ഫെഡറേഷന്‍ ഒഫ് നാഷണല്‍ പോസ്റല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എന്‍.പി.ഒ), ഭാരതീയ പോസ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ (ബി.പി.ഇ.എഫ്) എന്നീ സംഘടനകളാണ് സമരം നടത്തുന്നത്.
നിലവിലുള്ള എല്ലാ ഗ്രൂപ്പ് ഡി ഒഴിവുകളിലും നിയമനം നടത്തുക, സര്‍വീസിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതരില്‍ ഒരാള്‍ക്ക് ജോലി നല്‍കുക, യൂനിഫോം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുക, ഇ.ഡി. ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം അനുവദിക്കുക, എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റല്‍ ജീവനക്കാര്‍ക്ക് സീനിയോറിറ്റി അടിസ്ഥാനത്തില്‍ പ്രൊമോഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാര്‍ സമരം നടത്തുന്നത്.
ആവശ്യങ്ങള്‍ അംഗീകരിക്കാതെ പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് എന്‍.എഫ്.പി.ഇ കണ്‍വീനര്‍ എം.കൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications