തിരുവനന്തപുരം സംഭവം: ഹര്‍ജി പരിഗണനയില്‍
കൊച്ചി: ജൂലൈ 13-ന് തിരുവനന്തപുരം നഗരത്തില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച റിട്ട് ഹര്‍ജി കേരള ഹൈക്കോടതി പരിഗണനക്കെടുത്തു. സര്‍ക്കാരില്‍ നിന്നുള്ള വിശദീകരണം ലഭിക്കാനായി കേസ് മാറ്റിവെച്ചിരിക്കുകയാണ്.
ഉദ്യോഗമണ്ഡലിലെ ഒരു സന്നദ്ധസംഘടനയാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. അക്രമത്തില്‍ നാശനഷ്ടം സംഭവിച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ലഭിക്കണ്ടേ നഷ്ടപരിഹാരം അതിനു കാരണക്കാരായവരില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കാനാണ് ഹര്‍ജി ആവശ്യപ്പെടുന്നത്.
എ.ബി.വി.പി നേതൃത്വത്തില്‍ അക്രമം നടന്നപ്പോള്‍ പോലീസ് നിഷ്ക്രിയരായി നിന്നതിനാല്‍ സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ഒട്ടേറെ വ്യക്തികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവന്നെ ഹര്‍ജിയില്‍ പറയുന്നു. പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായതായി ഹര്‍ജി ബോധിപ്പിക്കുന്നു.












Click it and Unblock the Notifications