ഫിജിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെച്ചു
സുവ: ഫിജിയില്‍ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നത് നീട്ടിവെച്ചു.
ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് അവസാനനിമിഷത്തിലാണ് മാറ്റിവെച്ചത്. പ്രസിഡന്റ് റാതു ജോസെഫ ഇലോയിയോയുടെ ആരോഗ്യനില മോശമായതുമൂലമാണ് സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെച്ചത്. ചടങ്ങ് ഇനി എന്ന് നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
അതേ സമയം പുതിയ മന്ത്രിസഭയില്‍ താന്‍ നിര്‍ദേശിച്ച എല്ലാവരെയും ഉള്‍പ്പെടുത്താത്തതില്‍ ജോര്‍ജ് സ്പെയിറ്റ് ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. ഇടക്കാല മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ 21 പേരുടെ ലിസ്റാണ് സ്പെയിറ്റ് നല്‍കിയിരുന്നത്. ഇതില്‍ നാലുപേരെ മാത്രമേ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. സ്പെയിറ്റ് പ്രധാനമന്ത്രിയാക്കണമെന്ന് നിര്‍ദേശിച്ച റാതു എപേലി കനായിമാവിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതേയില്ല.
പുതിയ സര്‍ക്കാരിനെതിരെ ഫിജി വംശജര്‍ പ്രതിഷേധിക്കുമെന്ന് സ്പെയിറ്റ് പറഞ്ഞു.












Click it and Unblock the Notifications