കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളിച്ചെണ്ണ വിലയിടിവ് തുടരുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: വെളിച്ചെണ്ണ വിപണിയിലെ വിലത്തകര്‍ച്ച തുടരുന്നു. കഴിഞ്ഞ ദശകത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് വെളിച്ചെണ്ണ വില താഴ്ന്നത് കാര്‍ഷിക മേഖലയ്ക്ക് വന്‍ തിരിച്ചടിയായി.

ബുധനാഴ്ച്ച 2980 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് എണ്ണമില്ലുകളില്‍ നിന്ന് വന്‍തോതിലുള്ള വില്‍പന സമ്മര്‍ദ്ദമാണ് നേരിടേണ്ടിവന്നത്. തലേദിവസത്തെ ക്ലോസിങ് നിരക്കായ 2975 രൂപയില്‍ നിന്ന് 125 രൂപ ഇടിഞ്ഞ് 2850ലേക്ക് വ്യാഴാഴ്ച്ച വിലനിലവാരം താഴ്ന്നു. 1991ന് ശേഷം വില ഇത്രയേറെ താഴുന്നത് ഇതാദ്യമായാണ്.

കൊപ്ര സംഭരണം കാര്യക്ഷമമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തതാണ് വിപണിയെ അമ്പേ തളര്‍ത്തിയത്. ഫെബ്രുവരി അവസാനം 30,000 ടണ്‍ കൊപ്ര സംഭരിക്കാന്‍ കേന്ദ്രം നാഫെഡിന് നിര്‍ദേശം നല്‍കുകയുണ്ടായി. കേരഫെഡും മാര്‍ക്കറ്റ് ഫെഡും ചേര്‍ന്ന് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയാണ് ചരക്ക് ശേഖരിക്കുന്നത്.

ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് കൊപ്ര സംഭരിക്കുന്ന സംഘങ്ങള്‍ ഉയര്‍ന്ന വിലക്കാണ് സംസ്ഥാന ഏജന്‍സികള്‍ക്ക് മറിച്ച് വില്പന നടത്തുന്നത്. കൊപ്രയുടെ താങ്ങുവില ഇപ്പോള്‍ 3250 രൂപയാണ്. സംസ്ഥാനത്തെ പ്രമുഖ വിപണികളില്‍ ഇപ്പോള്‍ 1900-1975 രൂപ പ്രകാരമാണ് കൊപ്രയുടെ വിപണനം നടക്കുന്നത്. തമിഴ്നാട്ടിലെ വിപണികളില്‍ 1750 രൂപയ്ക്കും കൊപ്ര ലഭ്യമാണ്. കേരളത്തിലും തമിഴ്നാട്ടിലും നാളികേരോല്പന്നങ്ങള്‍ക്ക് വില്പന സമ്മര്‍ദ്ദം തുടരുന്ന സാഹചര്യത്തില്‍ നിരക്ക് വീണ്ടും താഴാനിടയുണ്ടെന്ന് കൊച്ചിയിലെ വ്യാപാരവൃത്തങ്ങള്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X