രാജി പിന്‍വലിക്കില്ലെന്ന് ശിവസേന
ദില്ലി: കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ച മൂന്ന് ശിവസേനാ മന്ത്രിമാര്‍ രാജി പിന്‍വലിക്കില്ലെന്ന് ശിവസേന വ്യക്തമാക്കി.
ശിവസേനാ നേതാവ് ബാല്‍ താക്കറെയെ അറസ്റ് ചെയ്യാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് മൂന്ന് ശിവസേനാ മന്ത്രിമാര്‍ നല്‍കിയ രാജി പ്രധാനമന്ത്രി സ്വീകരിച്ചിരുന്നില്ല.
ജൂലായ് 24ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ശിവസേനാ എം.എ.എല്‍.എമാര്‍ പങ്കെടുക്കില്ലെന്ന് ശിവസേനാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ആനന്ദ് ഗീതെ പറഞ്ഞു.
ശിവസേനയുടെ 15 എം.എല്‍.എമാര്‍ ബുധനാഴ്ച്ച ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രശ്നം വഷളാവാതിിരിക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് അദ്വാനി ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ച്ചക്കു ശേഷം രാജിവെച്ച മന്ത്രി മനോഹര്‍ ജോഷി പറഞ്ഞു.
കേന്ദ്രത്തിന് ശിവസേന പിന്തുണ തുടരുമെന്ന് ജോഷി വ്യക്തമാക്കി.












Click it and Unblock the Notifications