ബാല്‍ താക്കറെയെ ഉടന്‍ അറസ്റ് ചെയ്യില്ലെന്ന് പോലീസ്
മുംബൈ: ശിവസേനാ നേതാവ് ബാല്‍താക്കറെയെ ഉടന്‍ അറസ്റ് ചെയ്യില്ലെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ബാല്‍ താക്കറെയുള്ള അറസ്റ്റിനെ കുറിച്ചുള്ള അപവാദങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് മുംബൈ സിറ്റി പോലീസ് കമ്മീഷണര്‍ എ.എന്‍.സിങ് പറഞ്ഞു. താക്കറെയെ ഉടന്‍ അറസ്റ് ചെയ്യാന്‍ പോലീസിന് ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച്ച മൂംബൈ ശാന്തമാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു മുംബൈ നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങളില്‍ പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. കൊലാപൂര്‍, സാംഗ്ലി, സിന്ദുദുര്‍ഗ് എന്നീ ജില്ലകളില്‍ പോലീസ് സന്നാഹം ശക്തിപ്പെടുത്തിയിരിക്കുകയാണ്.
ബുധനാഴ്ച്ച നഗരം സംഘര്‍ഷാവസ്ഥയിലായിരുന്നു. നഗരത്തിന്റെ മിക്ക ഭാഗത്തും കടകള്‍ അടഞ്ഞുകിടന്നു.
ബുധനാഴ്ച്ച രാത്രിയില്‍ ബാന്ദ്രയിലെ കെര്‍വാഡിയില്‍ താക്കറെയുടെ വസതിയില്‍ നിന്നും കുറച്ചകലെ ഒരു ബസ് തീവെച്ചു നശിപ്പിക്കപ്പെട്ടു. ബസ് തടഞ്ഞ അക്രമികള്‍ യാത്രക്കാരെ ഇറക്കിവിട്ടതിനുശേഷം ബസിന് തീവെക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പോലീസ് ഈ സംഭവം സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications