Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏജസിന്റെ അവാര്‍ഡ് കൃഷ്ണയ്യര്‍ ഏറ്റുവാങ്ങി

കൊച്ചി: ജിദ്ദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറുനാടന്‍ മലയാളി സംഘടന - ഏജസ് - ഏര്‍പ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഏറ്റു വാങ്ങി. വ്യാഴാഴ്ച വൈകീട്ട് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി എ.എം. തോമസാണ് അവാര്‍ഡ് സമ്മാനിച്ചത്.

അവാര്‍ഡ് തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മനുഷ്യാവകാശ ജനാധിപത്യസംഘടനയായ എഫ്.ഡി.സി.എയ്ക്കും സംഭാവന ചെയ്യുന്നതായി ജസ്റിസ് കൃഷ്ണയ്യര്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു.

മനുഷ്യാവകാശ-മതേതര-ജനാധിപത്യ പ്രവര്‍ത്തനങ്ങളില്‍ പ്രായവും ക്ഷീണവും വകവെക്കാതെ കര്‍മ്മനിരതനായി നിറഞ്ഞുനില്‍ക്കുന്നത് കൊണ്ടാണ് ജസ്റിസ് കൃഷ്ണയ്യരെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് ഏജസ് (അസംബ്ലി ഫോര്‍ ഗൈഡന്‍സ്, എഡ്യുക്കേഷന്‍ ആന്റ് സര്‍വീസ്) ഭാരവാഹികള്‍ പറഞ്ഞു.

ഇ.എം.എസ് സ്മാരക ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ജസ്റിസ് ടി. ചന്ദ്രശേഖരമേനോന്‍ അധ്യക്ഷനായിരുന്നു. അഡ്വക്കറ്റ് ജനറല്‍ എം.കെ. ദാമോദരന്‍, സാഹിത്യാകാരന്‍ സി. രാധാകൃഷ്ണന്‍, ഒ. അബ്ദുറഹ്മാന്‍, ഏജസ് ഭാരവാഹികളായ അബ്ദു റഹിം എം. ഇസ്മായില്‍, വി.പി. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+